മലയാളം പഠിക്കുന്നുണ്ടോ? iPad Proയും ആപ്പിള്‍ വാച്ചും സമ്മാനം നേടാം...

ഓരോ ആഴ്ചയും നറുക്കെടുപ്പിലൂടെ ഒരു ആപ്പിള്‍ വാച്ചും, മത്സര വിജയികള്‍ക്ക് iPad Pro യും സമ്മാനം.

malayalam class Australia

Source: Marco Verch (CC By 2.0)

ഏതെങ്കിലും ഒരു ഭാഷ പഠിക്കുന്നവര്‍ക്ക് എസ് ബി എസിന്റെ ദേശീയ ഭാഷാ മത്സരത്തില്‍ പങ്കെടുക്കാം.

ഓസ്‌ട്രേലിയയില്‍ ഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കുക, ഓസ്‌ട്രേലിയന്‍ സംസ്‌കാരത്തിന്റെ ബഹുസ്വരത ആഘോഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് എസ് ബി എസ്  ദേശീയ ഭാഷാ മത്സരം (SBS National Languages Competition) സംഘടിപ്പിക്കുന്നത്. ഇംഗ്ലീഷോ, മലയാളമോ ഉള്‍പ്പെടെ ഏതെങ്കിലും ഒരു ഭാഷ പഠിക്കുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

ഭാഷ പഠിക്കുന്നതിലൂടെ എങ്ങനെ ഒരു വേറിട്ട ലോകം നിങ്ങള്‍ക്ക് സ്വന്തമാകുന്നു എന്ന് ചിത്രം വരച്ചോ എഴുതിയോ സമര്‍പ്പിച്ചാണ് മത്സരത്തില്‍ പങ്കാളിയാകേണ്ടത്.
SBS National Languages Competition
SBS National Languages Competition 2019 Source: SBS
ഏതു പ്രായത്തിലുള്ള ഭാഷാ വിദ്യാര്‍ത്ഥികള്‍ക്കും  പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത്തവണ ദേശീയ ഭാഷാ മത്സരം.

അഞ്ചു വിഭാഗങ്ങളിലായിട്ടാണ് മത്സരം.

    • Category A: Junior Primary (Aged 4 - 7)
    • Category B: Primary (Aged 8 - 12)
    • Category C: Junior High School (Aged 13 - 15)
    • Category D: Senior High School (Aged 16 - 18)
    • Category E: Open (Aged 18+)

എങ്ങനെ പങ്കെടുക്കാം?

ഏതെങ്കിലും ഒരു ഭാഷാ പഠനക്ലാസിലോ, അല്ലെങ്കില്‍ പൊതുവിദ്യാലയത്തിലോ ഭാഷ പഠിക്കുന്നവര്‍ക്കെല്ലാം മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയും. പുതുതായി കുടിയേറിയെത്തിയ ഒരാള്‍ ഓസ്‌ട്രേലിയയില്‍ ഇംഗ്ലീഷ് പഠിക്കാനായി പോകുന്നുണ്ടെങ്കിലും മത്സരിക്കാം.

ജൂനിയര്‍ പ്രൈമറി, പ്രൈമറി വിഭാഗങ്ങളിലുള്ളവര്‍ക്ക് ചിത്രം വരച്ചും, മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് നൂറു വാക്കില്‍ കവിയാത്ത വാക്കുകളില്‍ ആശയം എഴുതിയുമാണ് മത്സരിക്കാന്‍ കഴിയുക.
ഭാഷ പഠിക്കുന്നതുകൊണ്ട് നിങ്ങള്‍ക്കെങ്ങനെ വേറിട്ട ലോകം സ്വന്തമാകുന്നു ഈ ആശയമാണ് ചിത്രം വരച്ചോ എഴുതിയോ സമര്‍പ്പിക്കേണ്ടത്.
സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് ഇത് സമര്‍പ്പിക്കണം. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ കഴിയൂ.

മത്സരത്തില്‍ പങ്കെടുക്കേണ്ടത് ഇങ്ങനെയാണ്:

Step 1: www.sbs.com.au/nlc19 സന്ദര്‍ശിക്കുക

Step 2: നിങ്ങളുടെ വിശദാംശങ്ങള്‍ പൂരിപ്പിക്കുക

Step 3: ജൂനിയര്‍ പ്രൈമറി, പ്രൈമറി വിഭാഗങ്ങളിലുള്ള മത്സരാര്‍ത്ഥികള്‍ വരച്ച ചിത്രവും, 30 വാക്കില്‍ കവിയാത്ത ക്യാപ്ഷനും (പഠിക്കുന്ന ഭാഷയിലെ ക്യാപ്ഷനും, അതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമയും) അപ്ലോഡ് ചെയ്യുക.
മറ്റു വിഭാഗങ്ങളിലുള്ളവര്‍ പഠിക്കുന്ന ഭാഷയില്‍ 100 വാക്കില്‍ കവിയാത്ത ഉത്തരവും അതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമയും സമര്‍പ്പിക്കുക.

സമ്മാനങ്ങള്‍ ഇവ...

അഞ്ചു വിഭാഗങ്ങളിലെയും ജേതാക്കള്‍ക്ക് സമ്മാനം ലഭിക്കും. മെഗാ സമ്മാനങ്ങള്‍ ഇവയാണ്:

Apple iPad Pro 12.9  ഇഞ്ച്, 128 GB ($1757.90 വിലയുള്ളത്)

Apple AirPod ഉം വയര്‍ലെസ് ചാര്‍ജ്ജിംഗ് കെയ്‌സും ($320 വിലയുള്ളത്)

നവംബറില്‍ സിഡ്‌നിയിലെ എസ് ബി എസ് ആസ്ഥാനത്തു നടക്കുന്ന പരിപാടിയിലായിരിക്കും സമ്മാനങ്ങള്‍വിതരണം ചെയ്യുന്നത്.

ഇതിനു പുറമേ ഓരോ തിങ്കളാഴ്ചയും മത്സരത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് ഒരാള്‍ക്ക് ആപ്പിള്‍ വാച്ച് - സീരിസ് 4 സമ്മാനമായി നല്‍കും. 600 ഡോളര്‍ വിലയുള്ള ഈ സമ്മാനം നറുക്കെടുപ്പിലൂടെയായിരിക്കും നല്‍കുന്നത്.

മത്സരത്തെക്കുറിച്ച് കൂടുതല്‍ സംശയങ്ങളുണ്ടെങ്കില്‍ queries.nlc@sbs.com.au എന്ന വിലാസത്തിലേക്ക് ഇമെയില്‍ അയക്കാം.


Share
Published 3 September 2019 12:01pm
Updated 3 September 2019 12:09pm
By SBS Malayalam
Source: SBS


Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service