ആഘോഷവും രുചിക്കൂട്ടുമൊരുക്കി, സിഡ്നി മലയാളികളുടെ കാർണിവൽ

ന്യൂ സൗത്ത് വെയിൽസ് മൾട്ടിക്കൾച്ചറൽ വകുപ്പിന്റെ പിന്തുണയോടെ സിഡ്നി മലയാളി അസിസോസിയേഷൻ സംഘടിപ്പിക്കുന്ന കാർണിവൽ മേയ് 13 ശനിയാഴ്ച നടക്കും.

344316574_1190170671638437_2791072099467800206_n.jpg

Credit: Sydney Malayalee Association

Community News:
കേരളീയ സംസ്കാരത്തിനൊപ്പം മറ്റു സംസ്കാരങ്ങളുടെ കൂടെ കൂട്ടായ്മയൊരുക്കി സിഡ്നി മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന പരിപാടിയാണ് സിഡ്മൽ മൾട്ടിക്കൾച്ചറൽ കാർണിവൽ.

മേയ് 13 ശനിയാഴ്ച ലിവർപൂളിലെ വിറ്റ്ലം ലെഷർ സെന്ററിലാണ് കാർണിവൽ നടക്കുന്നത്.

വൈകുന്നേരം നാലു മണി മുതലാണ് പരിപാടി.

വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള കലാപരിപാടികളും, ഫാഷൻ ഷോയും, കുട്ടികൾക്കുള്ള ആഘോഷപരിപാടികളും, മാജിക് ഷോയും കാർണിവലിലുണ്ടാകുമെന്ന് സിഡ്മൽ ഭാരവാഹികൾ അറിയിച്ചു.


വ്യത്യസ്ത വിഭവങ്ങളൊരുക്കുന്ന ഭക്ഷണശാലകളും കാർണിവലിലുണ്ടാകും.

പ്രവേശനം സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ബീന രവി – 0425 326 519, വിജയകുമാർ - 0431 140 449

Share
Published 12 May 2023 3:10pm
Updated 13 May 2023 8:29am
By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service